You are currently viewing Importance of Construction Permit

Importance of Construction Permit

(Construction Permit)

വീട് നിർമ്മാണം ആരംഭിക്കുന്നതിനു മുൻപ് പെർമിറ്റ്‌ നിർബന്ധമാണോ??

വീടിന്റെ പെർമിറ്റ്‌ എങ്ങിനെ എടുക്കാം?

വീട് നിർമ്മിക്കാൻ തയ്യാറെടുക്കുന്നവർ ആദ്യം ചെയ്യുക പ്ലാൻ ഡിസൈൻ ചെയ്യുക എന്നതാണല്ലോ?
അടുത്തതായി അവർക്ക് മുന്നിലേക്ക് വരുന്ന കടമ്പയാണ് കൺസ്ട്രക്ഷൻ പെർമിറ്റ്‌ എടുക്കുക എന്നത്.
പെർമിറ്റ്‌ എടുക്കാതെ വീട് പണിയാൻ സാധിക്കുമോ?
നമ്മൾ വീട് പണി കോൺട്രാക്ട് കൊടുക്കുമ്പോൾ കോൺട്രാക്ടർ പറയുകയാണ് ”തല്ക്കാലം നമുക്കിപ്പോൾ പെർമിറ്റ്‌ എടുക്കേണ്ട പണി പുരോഗമിക്കുന്നതിനനുസരിച്ചു അല്ലെങ്കിൽ വീട് പണി കഴിയുമ്പോൾ നമ്പർ ലഭിക്കുന്നതിനുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ ഒരുമിച്ചു ചെയ്യാം”
ഇങ്ങിനെ ഒരു കോൺട്രാക്ടർ അല്ലെങ്കിൽ മറ്റാരെങ്കിലുമോ പറയുകയാണെങ്കിൽ ഒരിക്കലും അത് ചെവികൊള്ളാതിരിക്കുക.
പെർമിറ്റ്‌ എടുത്തുകൊണ്ടു മാത്രം വീട് നിർമ്മാണം ആരംഭിക്കുക,
എന്തെന്നാൽ നാം വീട് നിർമ്മാണം ആരംഭിക്കുന്നതിനു മുന്പായി നിർബന്ധമായും പെർമിറ്റ്‌ എടുക്കുകയെന്നാൽ ഉദ്ദേശിക്കുന്നത്` നാം ഡിസൈൻ ചെയ്ത വീട് നമ്മുടെ പ്ലോട്ടിൽ നിർമ്മിക്കുന്നതിനുള്ള അനുമതിയും അത് കെട്ടിട നിർമ്മാണ നിയമങ്ങൾ അനുസരിച്ചുകൊണ്ടാണ് എന്നുള്ള ഉറപ്പുമാണ് നാം നേടുന്നത്.
മാസങ്ങളുടെ കണക്കിൽ കെട്ടിട നിർമ്മാണ നിയമങ്ങൾ മാറിക്കൊണ്ടിരിക്കുകയാണ്, ആയതിനാൽ തന്നെ പെർമിറ്റ്‌ എടുക്കേണ്ടത്തിന്റെ പ്രധാന്യവും വർദ്ധിക്കുന്നു.
പെർമിറ്റ്‌ എടുക്കുക എന്നാൽ വെറുതെ ഒരു പെർമിഷൻ എഴുതി ലഭിക്കുന്നു എന്നതല്ല അതിൽ ഒരുപാട് കാര്യങ്ങൾ അടങ്ങിയിരിക്കുന്നു.

തുടങ്ങി കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങൾ നിരീക്ഷിച്ച ശേഷമാണ് നമുക്ക് പെർമിറ്റ്‌ ലഭിക്കുന്നത്.

വീട് നിർമ്മാണം കഴിഞ്ഞതിനു ശേഷം നാം പെർമിറ്റ്‌ എടുക്കാതെയാണ് കൺസ്ട്രക്ഷൻ ചെയ്തിരിക്കുന്നതെങ്കിലോ അല്ലെങ്കിൽ നിർമ്മാണം നടത്തിയതിൽ നാം ശ്രദ്ധിക്കാതെ പോയ ചില കാര്യങ്ങൾ നിയമങ്ങൾ അനുസരിച്ചല്ലായെങ്കിൽ അധികാരപ്പെട്ടവർക്ക് നമ്മുടെ നിർമ്മാണം പൊളിച്ചുമാറ്റാനുള്ള അധികാരം വരെ ഇതിലുണ്ടാകുന്നതാണ്.
ഈ അടുത്ത് വിവാദമായ ഫ്ലാറ്റ് മണ്ണോടു മണ്ണായത് നമ്മൾ എല്ലാവരും കണ്ടതാണല്ലോ.
പെർമിറ്റ്‌ എടുക്കുന്നതിൽ മാത്രമല്ല പെർമിറ്റ്‌ അനുസരിച്ചുകൊണ്ട് അതെ  അളവുകൾ അനുസരിച്ച് വീട് നിർമ്മിക്കുകയും ചെയ്യുകയാണെങ്കിൽ കെട്ടിട നിർമ്മാണ നിയമത്തിൽ മാറ്റം വന്നാൽ പോലും നാം പെർമിറ്റ്‌ എടുത്തിരിക്കുന്ന പ്ലാൻ പ്രകാരം ആണ് നിർമ്മാണം നടത്തിയിരിക്കുന്നതെങ്കിൽ നമുക്ക് യാതൊരു പ്രശ്‌നവും വരുന്നതല്ല, എന്നാൽ പഴയ നിയമം വച്ച് നിർമ്മാണം നടത്തുകയും നിർമ്മാണവസാനം  നമ്പർ ലഭിക്കുന്നതിനുള്ള കാര്യങ്ങൾ ചെയ്യുന്ന സമയമാകുമ്പോളേക്കും നിയമത്തിൽ ഭേദഗതികൾ വരികയാണെങ്കിൽ നമ്മുടെ നിർമ്മാണം തുലാസിൽ ആകുകയും ചെയ്യുന്നതാണ്.

ഓർക്കുക നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രാധാന്യം നൽകുന്ന ഒന്നാണ് ആ വ്യക്തിയുടെ വീട് അതിൽ തെറ്റുകൾ സംഭവിക്കാതെയും പോക്കറ്റ് കാലിയാകാതെയും മുന്നോട്ട് പോകാൻ സാധികട്ടെ.

അതുപോലെ പെർമിറ്റ്‌ എടുക്കാതിരിക്കാൻ ചിലർ പറയുന്ന കാര്യമാണ് എങ്ങിനെ ആയാലും കുഴപ്പമില്ല പോക്കറ്റിൽ ചില്ലറ നൽകുകയോ അല്ലെങ്കിൽ ഉദ്യഗസ്ഥർ തന്നെ പിടിച്ചു പറിക്കൽ നടത്തുന്ന കാര്യമാണ് പെർമിറ്റ്‌ എടുക്കൽ എന്ന്, ഒരിക്കലുമില്ല നാം നേരായ രീതിയിൽ നിയമങ്ങളെ അംഗീകരിച്ചുകൊണ്ടാണ് നിർമ്മാണ പ്രവർത്തികൾ ചെയ്യുന്നു എങ്കിൽ ഒരു രൂപ പോലും കിമ്പളമായി നൽകേണ്ടി വരുന്നതല്ല.,
(കേരളത്തിളുട നീളം പെർമിറ്റ്‌ എടുത്തതിന്റെ അനുഭവത്തിൽ നിന്ന് ).

ഇനി എങ്ങിനെയാണ് പെർമിറ്റ്‌ അപേക്ക്ഷിക്കുക എന്തെല്ലാം പേപ്പറുകളാണ് വേണ്ടത്.?

ആദ്യം ചെയ്യേണ്ടത് ഒരു ലൈസൻസ് എഞ്ചിനീയനെ സമീപിക്കുകയാണെങ്കിൽ അദ്ദേഹം പ്ലോട്ട് അളന്നുകൊണ്ട് നിയമനുസ്രണമായി പെർമിറ്റ്‌ പ്ലാൻ വരക്കുകയും അത് ഓൺലൈൻ മുഖേന പഞ്ചായത്ത് / മുനിസിപ്പാലിറ്റിയിൽ സമർപ്പിക്കുകയും ചെയ്യുന്നതാണ്, അതിനായി താഴെ പറയുന്ന ഡോക്യൂമെന്റസ് ക്ലയന്റ് എഞ്ചിനീയർക്ക് നൽകിയിരിക്കണം.

കേരളത്തിൽ എവിടെയും നിങ്ങളുടെ വീട് ഡിസൈൻ ചെയ്യുന്നതിനും, നിർമ്മിക്കുന്നതിനും, വീടിന്റെ പെർമിറ്റ്‌ തുടങ്ങിയ വീട് നിർമ്മാണവുമായി ബന്ധപ്പെട്ട ഏതൊരു സെർവിസിനും നിങ്ങൾക്ക് ഞങ്ങളെ ബന്ധപെടാവുന്നതാണ്.

JEIGTHAHR BUILDERS & DEVELOPERS
+917594033734