നാം ടൈൽ വാങ്ങാൻ ഷോപ്പുകളിൽ പോകുമ്പോൾ കാണുന്ന ഒന്നാണ് വിട്രിഫൈഡ് ടൈൽ ആണോ സെറാമിക് ടൈൽ ആണോ വാങ്ങേണ്ടത് ഏതാണ് നല്ലതെന്നുള്ള കൺഫ്യൂഷൻ..
എന്താണ് വിട്രിഫൈഡ് ടൈൽ
60 % സിലിക്ക 40 ക്ലേ എന്നിവ ഉപയോഗിച്ചുകൊണ്ട് ഹൈ temperature ഉപയോഗിച്ച് പ്രെസ്സ് ചെയ്തുകൊണ്ടാണ് വിട്രിഫൈഡ് ടൈൽ നിർമ്മിക്കുന്നത്
സെറാമിക് ടൈൽ നിർമ്മിക്കുന്നത് കളിമണ്ണ് ഉപയോഗിച്ച് ഹൈ temperature ഉപയോഗിച്ച് പ്രെസ്സ് ചെയ്തുമാണ് അതിനാൽ തന്നെ സെറാമിക് ടൈലുകൾക്ക് വിട്രിഫൈഡ് ടൈലിനെ അപേക്ഷിച്ചുകൊണ്ട് Durability, Scratch Resistance എന്നിവ കുറവായിരിക്കും അതിനാൽ തന്നെ സെറാമിക് ടൈലുകൾ പെട്ടെന്ന് പൊട്ടിപോകുവാൻ സാധ്യതയുമുണ്ട്.
ഇനി വെട്രിഫൈഡ് ടൈലുകൾ ഏതെല്ലാം തരത്തിലുള്ളവയാണെന്ന് നോക്കാം
- GVT (Glazed Vitrified Tiles ) 50Rs Above
- PVT (Polished Vitrified Tiles ) 55Rs Above
- DC (Double Charged Vitrified Tiles )60Rs Above
- Full Body vitrified Tiles (70 Rs Above )
GVT (Glazed Vitrified Tiles
Tile vitrification കഴിഞ്ഞതിനു ശേഷം color coating ink Jet print ചെയ്തുകൊണ്ട് ഡിജിറ്റലി പ്രിൻറ് ചെയ്‌തെടുക്കുന്ന ടൈലുകളെയാണ് GVT ടൈൽസ് എന്ന് പറയുന്നത്. വിവിധ തരത്തിലുള്ള ഡിസൈനുകൾ നമുക്ക് മാർക്കറ്റിൽ ലഭിക്കുകയും ചെയ്യുന്നതാണ്.
ഇത് കൂടുതലും ഉപയോഗിക്കാൻ സാധിക്കുക residence ഏരിയയിലേക്കാണ്,
കൂടുതൽ ട്രാഫിക് വരുന്ന അല്ലെങ്കിൽ കൊമേർഷ്യൽ ഏരിയകളിൽ ഇത് ഉപയോഗിക്കാതെ ഇരിക്കുന്നതാണ് നല്ലത്(Mall, Hospitals, Shops).
Benefits :Large verity Collections Available
Mat, satin, Glazed Tiles Available
PGVT (Polished Glazed Vitrified Tiles )
GVT ടൈൽസ് പോളിഷ് ചെയ്തുകൊണ്ട് നിർമ്മിക്കുന്ന ടൈലുകളെയാണ് PGVT ടൈൽസ് എന്ന് പറയുന്നത്.
GVT ടൈലുകളെ അപേക്ഷിച്ചു കൂടുതൽ glazing ഇവക്ക് ഉണ്ടാകുന്നതാണ്.
DC (Double Charged Vitrified Tiles
വിട്രിഫൈഡ് ടൈലുകൾക്ക് മുകളിലുള്ള ഡിസൈൻ 2 ലയറുകളിലായി നൽകുന്നവയെയാണ് Double Charged Vitrified Tiles എന്ന് പറയുന്നത്.
preferred Areas : Living hall kitchen, passages, comparatively high traffic areas
Full Body vitrified Tiles
ഇതിന്റെ പേരുകൊണ്ട് ഉദ്ദേശിക്കുന്നതുപോലെ തന്നെ ടൈൽ പൂർണമായും ഒരേ മെറ്റീരിയലിൽ നിർമ്മിച്ചിരിക്കുന്ന ടൈലുകളെയാണ് full Body vitrified Tiles എന്ന് പറയുന്നത്, കൂട്ടത്തിൽ കൂടുതൽ രൂപ വരുന്നതും കൂടുതൽ ക്വാളിറ്റി നല്കുന്നവയുമാണ് Full Body vitrified Tiles.
Preferred Area : High traffic Areas, Mall, Theater, Shops
Tile Laying methods
- Paper Joint
- Spacer Joint
Paper Joint
ടൈലുകൾ മാക്സിമം ചേർത്തുവച്ചുകൊണ്ട് വിരിക്കുന്ന രീതിയെയാണ് paper joint laying എന്ന് പറയുന്നത്.
Spacer Joint
ടൈലുകൾക്കിടയിൽ 2mm മുതലുള്ള spacer ഉപയോഗിച്ചുകൊണ്ട് അകലം നൽകി കൊണ്ട് ടൈൽ വിരിക്കുകയും ഈ അകലങ്ങളിൽ epoxy ഉപയോഗിച്ചുകൊണ്ട് fill ചെയ്ത് ടൈൽ വിരിക്കുന്നതിനെയാണ് Spacer Joint Tile laying എന്ന് പറയുന്നത്,
എന്തെല്ലാം കാര്യങ്ങളിലാണ് ഒരു tile വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത്
- Tile Printing Quality
- Tile Bend
- Color Variations ,
ഇതിനെ അപേക്ഷിച്ചാണ് ടൈലുകൾ 1st quality 2nd Quality എന്നിങ്ങനെയൊക്കെ തരം തിരിക്കുന്നത്,
പ്രീമിയം ബ്രാൻഡ് നമ്മൾ വാങ്ങുമ്പോൾ ഇവയിലെ ചെക്ക് ലിസ്റ്റുകൾ കഴിഞ്ഞാണ് നമുക്ക് ടൈലുകൾ ലഭിക്കുക
എന്നാൽ unbranded ടൈൽസ് വാങ്ങുമ്പോൾ ഇങ്ങിനെയുള്ള കാര്യങ്ങൾ നാം നേരിടേണ്ടതായി വരുന്നതാണ്,
കേരളത്തിൽ എവിടെയും നിങ്ങളുടെ വീട് ഡിസൈൻ ചെയ്യുന്നതിനും, നിർമ്മിക്കുന്നതിനും, വീടിന്റെ പെർമിറ്റ് തുടങ്ങിയ വീട് നിർമ്മാണവുമായി ബന്ധപ്പെട്ട ഏതൊരു സെർവിസിനും നിങ്ങൾക്ക് ഞങ്ങളെ ബന്ധപെടാവുന്നതാണ്.
JEIGTHAHR BUILDERS & DEVELOPERS
Call / Whatsapp : + 917594033734