
(selection of Foundation)
Selection of foundation : വീട് നിർമ്മിക്കുമ്പോൾ ഫൌണ്ടേഷൻ അത്ര നിസാരക്കാരനല്ല. വീട് നിർമ്മാണത്തിലെ ആദ്യ step അതുപോലെ ഏറ്റവും അധികം ശ്രദ്ധ വേണ്ടതുമായ work ആണ് foundation അല്ലെങ്കിൽ തറ നിർമ്മാണം. എന്തെന്നാൽ നമ്മുടെ വീടിനെ പൂർണമായും താങ്ങി നിർത്തുന്നതും സംരക്ഷിക്കുന്നതുമായ ഒന്നാണ് foundation, Foundation പിഴവ് സംഭവിച്ച ശേഷം വേറെന്ത് ചെയ്തിട്ടും കാര്യവുമില്ല എന്ന് സാരം. അപ്പോൾ എങ്ങിനെയാണ് foundation കൃത്യമായി നിർമ്മിക്കേണ്ടത് നമുക്ക് നോക്കാം, ആദ്യം തന്നെ നമുക്ക് septic tank നു വേണ്ടിയുള്ള കുഴി എടുക്കാം, Confused ആയോ foundation work എങ്ങിനെ ചെയ്യുന്നു എന്നതും septic tank കുഴി എടുക്കുന്നതും എന്ത് ബന്ധം എന്നല്ലേ ചിന്തിക്കുന്നത്.? പറയാം septic tank കുഴി എടുക്കുന്നത് എന്തിനാണ് എന്ന് പറയുന്നതിന് മുൻപ് നമുക്ക് foundation എന്താണെന്നും വീട് പണിയുമ്പോൾ ഏതെല്ലാം തരം foundation നിലവിൽ ചെയ്യുന്നു എന്നും നോക്കാം. Foundation പ്രധാനമായും 3 തരം foundation ആണ് നമ്മൾ വീട് പണിയുമ്പോൾ ചെയ്യുന്നത്. 1. RR Foundation (Randum Rubble masonry) 2. Inverted 'T' Beam foundation 3. Collumn Footing ( Collumn & Beam
Select of Foundation : RR Foundation
Select of Foundation :നമ്മുടെ കരിങ്കല്ലുകൊണ്ട് തറ നിർമ്മിക്കുന്ന രീതിയാണ് RR foundation ഇതെങ്ങിനെയെന്ന് നോക്കാം നാം വീട് നിർമ്മിക്കാനുദ്ദേശിക്കുന്ന പ്ലോട്ടിന്റെ മണ്ണ് strong soil ആണെങ്കിൽ നമുക്ക് RR foundation ചെയ്യാവുന്നതാണ്, ഇതിൽ ഭൂ ലെവലിനു താഴേക്ക് വരുന്ന ഭാഗം foundation എന്നും ഭൂ ലെവലിനു മുകളിലേക്ക് വരുന്ന ഭാഗം basement എന്നുമാണ് പറയുക, 2 നില വരെ വരുന്ന വീടുകൾക്ക് foudation 2 അടിയിൽ കുറയാതിരിക്കാൻ പ്രത്യേകം ശ്രദ്ധ നൽകേണ്ടതുണ്ട്, Loose soil ആണെങ്കിൽ കമ്പി ഇല്ലാതെ foundation botton concrete ചെയ്ത ശേഷം (PCC) മാത്രമായിരിക്കണം foundation work start ചെയ്യേണ്ടത്. 2 അടി വീതിയും 2 അടി താഴ്ചയുമാണ് foundation നു മിനിമം നൽകേണ്ടത്. ഭൂ ലെവലിൽ കരിങ്കൽ കൃത്യമായി pack ചെയ്താണ് foundation ചെയ്യേണ്ടത് അതിനായി നല്ല skilled ആയ labour നിർബന്ധമായും ആവശ്യമാണ് എങ്ങിനെയെങ്കിലും കല്ല് നിറയെ fill ചെയ്യുകയല്ല foundation ചെയ്യുമ്പോൾ വേണ്ടത്, കരിങ്കല്ലുകൾ കൃത്യമായി pack ആകുന്ന രീതിയിൽ വേണം ചെയ്യുവാൻ, ഭൂ ലെവലിൽ കരിങ്കൽ pack ചെയ്ത ശേഷം അതിനു മുകളിൽ മണ്ണ് ഇട്ടുകൊണ്ട് വെള്ളമടിച്ച് തരിപ്പിക്കേണ്ടതായുണ്ട് എല്ലാ കരിങ്കൽ ഗ്യാപ്പുകളിലും ഈ മണ്ണ് ചെന്ന് fill ചെയ്യേണ്ടത് നിര്ബന്ധമാണ് അതിനാൽ ഒരിക്കലും തരിപ്പിക്കാതെ അടുത്ത ജോലി തുടങ്ങാതിരിക്കുക, ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് 2 അടി താഴ്ചയാണ് foundation deapth വേണ്ടത് എന്ന് പറഞ്ഞു എന്നാൽ നാം വീട് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് മരത്തിന്റെ കടയോ കുഴിയോ ഉണ്ടെങ്കിലോ? കട പറിച്ചുകൊണ്ട് മണ്ണിട്ട് fill ചെയ്ത plot ആണെങ്കിൽ അവിടെ 2 അടി അല്ല deapth നൽകേണ്ടത് അവിടെ ഉണ്ടായിരുന്ന കുഴിയുടെ bottom ലെവലിൽ നിന്നും foundation താഴേക്ക് നിൽക്കുക തന്നെ വേണം, ഒന്ന് മറക്കരുത് fill ചെയ്ത മണ്ണ് എത്ര വർഷം കഴിഞ്ഞാലും അതോ വെള്ളമടിച്ചിരുത്തിയാലോ ഒരിക്കലും പഴയ നിലയിലേക്ക് തിരിച്ചു വരില്ല, അതിനു മുകളിൽ നിർമ്മാണം ചെയ്താൽ ഭാവിയിൽ foundation settlement, wall crack തുടങ്ങിയവ വരാനുള്ള സാധ്യത കൂടുതലാണ്. 2nd stage Basement നിർമ്മാണമാണ് ഭൂ ലെവലിനു മുകളിലേക്ക് പണിയുന്ന ഭാഗത്തെയാണ് basement എന്ന് പറയുന്നത് ഇത് സാധാരണയായി cement mortar കൂടി കരിങ്കല്ലിനോടൊപ്പം ചേർത്തുകൊണ്ടാണ് നിർമ്മിക്കുക എന്നാൽ ഉൾവശം കരിങ്കൽ ഗ്യാപ്പുകൾ cement വച്ച് fill ചെയ്യാതിരിക്കുന്നതാണ് നല്ലത്, നല്ല skilled labour മുഖേന ചെറിയ കരിങ്കൽ ചീളുകൾ ഉപയോഗിച്ചുകൊണ്ട് മാക്സിമം ഗ്യാപ്പുകൾ fill ആകുന്ന രീതിയിൽ കൃത്യമായ packing ചെയ്തുകൊണ്ടായിരിക്കണം basement നിർമ്മിക്കേണ്ടത്, അതിനു ശേഷം വരുന്ന ഗ്യാപ്പുകൾ basement നു അകത്തു നിറക്കുന്ന മണ്ണിനാൽ fill ചെയ്യണം അതിനായി വെള്ളം അടിച്ചുകൊണ്ട് basement ഗ്യാപ്പുകളിലേക്ക് മണ്ണ് ഇറക്കേണ്ടതുണ്ട്. 3rd stage ആണ് belt വീട് നിർമ്മിക്കുമ്പോൾ belt വേണമോ വേണ്ടയോ? തീർച്ചയായും വീടിന് നിർബന്ധമായ ഒന്നാണ് belt, Belt നൽകുന്ന മൂലം നമ്മുടെ വീടിന്റെ total load distribute ആകുന്നതിനു belt സഹായകമാകുന്നു, നാം വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ചൂലിന്റെ കടയിൽ ചരട് കൊണ്ട് ബന്ധിച്ചിരിക്കുന്നത് പോലെയാണ് നമ്മുടെ foundation ൽ belt നൽകുന്നത്.
Selection of Foundation :Inverted 'T' Beam
Select of foundation :Pcc ചെയ്ത ശേഷം slab വാർത്തുകൊണ്ട് അതിനു ശേഷം അതിനു centre ആയി ഭീം നൽകികൊണ്ട് തറ നിർമ്മിക്കുന്ന രീതിയാണ് Inverted T Beam, കരിങ്കൽ ലഭിക്കാത്ത സാഹചര്യത്തിൽ അല്ലെങ്കിൽ കരിങ്കൽ labour ലഭിക്കാത്ത സാഹചര്യത്തിലോ നമുക്കീ രീതി ചെയ്യാവുന്നതാണ്
SELECTION OF FOUNDATION : COLLUMN FOOTING
Select of Foundation ആദ്യം പറഞ്ഞ രണ്ട് രീതികളെക്കാൾ ചിലവ് കൂടിയ രീതി ആണെങ്കിൽ കൂടി 3 രീതികളെ താരതമ്യം ചെയ്യുമ്പോൾ കൂടുതൽ ഉറപ്പ് ലഭിക്കുന്നതുമായ foundation ആണ് collumn footing.
താഴ്ന്ന പ്രദേശങ്ങൾ, ചതുപ്പ് നിലങ്ങൾ, വെള്ള കേട്ട് ഉള്ള ഭാഗങ്ങൾ തുടങ്ങിയിടങ്ങളിലാണ് collumn footing നൽകി നിർബന്ധമായും ചെയ്തിരിക്കേണ്ടത്.
ഭൂലെവലിനു താഴേക്ക് footing കുഴികൾ നൽകി mat നൽകികൊണ്ട് collumns നൽകി മുകളിലേക്കു ഉയർത്തികൊണ്ടുവന്ന് എല്ലാ collumn ഒരു tie beam മുഖേന connect ചെയ്തുകൊണ്ട് നിർമ്മിക്കുന്ന രീതിയാണ് collumn footing.
Collumn, beam, belt ഇതിന്റെയെല്ലാം size, ഇതിൽ നൽകിയിരിക്കുന്ന steel ഇതെല്ലാം എത്രയാണ് എന്നെങ്ങിനെയാണ് അറിയുക,
മുൻപ് പണിത വീടുകളിൽ നൽകിയവ അല്ലെങ്കിൽ തൊട്ടടുത്ത വീടിൽ നിർമ്മാണം നടന്നപ്പോൾ അവർ ചെയ്ത size or steel നൽകിയാൽ മതിയോ?
ഒരിക്കലുമല്ല ഓരോ വീടിന്റെ load, അവിടത്തെ ഭൂമിയുടെ ഘടന, വീടിന്റ രൂപം ഇതെല്ലാം വ്യത്യസ്തമാണ് അതിനാൽ തന്നെ ഇവയെല്ലാം തിരഞ്ഞെടുക്കേണ്ടത് ആ വീടിന്റെ സ്വഭാവം അനുസരിച്ചായിരിക്കണം അതിനനുസരിച്ചായിരിക്കണം നിർമ്മിക്കേണ്ടത്. അതിനായി beam size ഉപയോഗിക്കേണ്ട steel ഇവയെല്ലാം ഡിസൈൻ ചെയ്യേണ്ടതായുണ്ട്.
അപ്പോൾ നമ്മൾ 3 രീതിയിലുള്ള foundation എന്താണെന്നും എങ്ങിനെയാണെന്നും മനസിലാക്കി ഇനി ഇതിലേതാണ് നമ്മുടെ വീടിന് വേണ്ടത് അതെങ്ങിനെ മനസിലാക്കാം, അതിനായി അവിടത്തെ മണ്ണിന്റെ ഘടന പരിശോധിക്കുക തന്നെ വേണം, ചിലപ്പോ മുകളിലായി കാണുന്ന ഘടന ആകില്ല താഴേക്ക് പോകുംതോറും.
നാം ഈ ഒരു ചർച്ച ആരംഭിക്കുമ്പോൾ ആദ്യം പറഞ്ഞ കാര്യമെന്തായിരുന്നു septic tank കുഴിയെടുക്കുക എന്നത്, അതിന്റെ ആവശ്യകാരണം ഇത് തന്നെ ആയിരുന്നു നമ്മുടെ പ്ലോട്ടിന്റെ മണ്ണിന്റെ ഘടന അറിയുക എന്നത്, ഈ മണ്ണിന്റെ സ്വഭാവം അനുസരിച്ചാണ് ഏത് foundation ആണ് വേണ്ടത് എന്ന് നാം തീരുമാനിക്കേണ്ടത്,
നല്ല ഉറപ്പുള്ള മണ്ണാണെങ്കിൽ കരിങ്കല്ലുകൊണ്ടുള്ള തറ ധാരാളം എന്നാൽ ഉറപ്പുള്ള ലെവൽ ലഭിക്കുവാൾ ഒരുപാട് താഴേക്ക് പോകേണ്ടി വരുകയോ അല്ലെങ്കിൽ വെള്ളകെട്ടുള്ള അല്ലെങ്കിൽ മണ്ണിനു ഉറപ്പില്ലാത്ത clay കൂടുതലായി അടങ്ങിയിരിക്കുന്ന plot ആണെങ്കിൽ collumn footing നൽകുകയുമാണ് വേണ്ടത്,
ഇവയെല്ലാം പരിശോധിക്കുന്നതിനു ഒരു skilled person നു മാത്രമേ സാധിക്കു,
അതല്ലായെങ്കിൽ പ്ലോട്ടിൽ soil test നടത്തിയും നമ്മുക്ക് പ്ലോട്ടിന്റെ മണ്ണിന്റെ ഘടന മനസിലാകാവുന്നതാണ്.
Top Builder in kerala