വീട് നിർമ്മാണത്തിൽ വെള്ളം നനക്കുന്നതിൻ്റെ ആവശ്യകത? എത്ര ദിവസം നനയ്ക്കണം???
കോൺക്രീറ്റ് / plastering കഴിഞ്ഞ ശേഷം എത്ര ദിവസം നനയ്ക്കണം (curing ).
Plastering /concrete ഇതിൽ cement ന്റെ പ്രാധാന്യം എല്ലാവർക്കും അറിയാം cement അതിന്റെ strength നേടാണമെങ്കിൽ ഈർപ്പം ആവശ്യവുമാണ്.
ഇന്ന് concrete കഴിഞ്ഞെന്ന് കരുതുക എത്ര days എടുക്കും അതിന്റെ പൂർണതയാലേക്ക് എത്തുവാൻ? നോക്കാം.
1 day : 16 % strength
3 day : 40%
7 days : 65%
14 days : 90%
28 days : 99%
അതെ 28 days കഴിയുമ്പോളാണ് ഏകദേശം പൂർണമായ strength cement നേടുന്നത്.
അപ്പോ ഈ 28 ദിവസവും നനയ്ക്കണമോ??
ഒരിക്കലുമില്ല കാരണം
Curing എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് concrete പൂർണമായും കുളിപ്പിച്ചുകിടത്തുക എന്നതല്ല,
Concrete നു ഈർപ്പം കൂടിയേ തീരു അത് കോൺക്രീറ്റ് mixil ഉണ്ട് താനും എന്നാൽ നമ്മുടെ അന്തരീക്ഷത്തിലെ ചൂട് കാരണം അത് വറ്റി പോകുന്നു so നമുക്ക് പുറത്തുനിന്നു നനവ് നൽകേണ്ടിയിരിക്കുന്നു,
മഴക്കാലമാണെങ്കിൽ അന്തരീക്ഷത്തിൽ ഈർപ്പം എപ്പോഴുമുണ്ടാകും,
എന്നാൽ ചൂട് കാലത്ത് പെട്ടെന്ന് dry ആകുന്നു അതിനലാണ് ഇടക്കിടെ നനച്ചുകൊടുക്കണമെന്ന് പറയുന്നത്.
ഇനി മുകളിൽ പറഞ്ഞ list നോക്കു
ഈർപ്പം ആവശ്യത്തിന് ലഭിക്കുന്നുണ്ടെന്ന് ഈ കാലയളവിൽ നാം ഉറപ്പ് വരുത്തണം,
അതിനാലാണ് 7 days curing നിർബന്ധം പറയുന്നത് എന്തെന്നാൽ ഈ കാലയളവിലാണ് 65% strength ലഭിക്കുന്നത്.
ശരിയാണ് 90% ആകുവാൻ 14 days Curing വേണ്ടേ എന്നതായിരിക്കും ഇപ്പോൾ സംശയം, 65% ലഭിച്ചുകഴിഞ്ഞാൽ ബാക്കി വേണ്ടെന്ന് വയ്ക്കാൻ കഴിയുമോ ഒരിക്കലും പാടില്ല
തുടർച്ചയായി വീട് പണി നടന്നുകൊണ്ടിരിക്കുകയാണെങ്കിൽ 7-10 ദിവസത്തിനു ശേഷം അവടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉണ്ടായിരിക്കും നിർമ്മാണം നടക്കുമെങ്കിൽ ഈർപ്പവും ഉണ്ടായിരിക്കുമല്ലോ,
ഇനി അതില്ല climate നല്ല ചൂട് കൂടി ആണെങ്കിലോ 14 ദിവസം നാം നനവ് ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്തുക,
നാം ദാഹത്തിന് വെള്ളം കുടിക്കുന്നത് പോലെ തന്നെയാണ് 28 days കോൺക്രീറ്റ് നനവ് ആഗ്രഹിക്കുന്നത്.
ഇനി ബാക്കി 10% അത് നമ്മുടെ അന്തരീക്ഷം കൈകാര്യം ചെയ്തുകൊള്ളും.
ചുരുക്കി പറഞ്ഞാൽ
7 days : curing തീർച്ചയായും വേണം
14 days : curing നു വേണ്ട ഈർപ്പം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക