You are currently viewing Main Slab Concrete (വീട് Main Slab കോൺക്രീറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..

Main Slab Concrete (വീട് Main Slab കോൺക്രീറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..

1.തട്ട് അടിച്ചിരിക്കുന്നത് water ലെവൽ അല്ലെ എന്ന് നേരിട്ട് കണ്ട് ബോധ്യപെടുക(ആവശ്യപ്പെട്ടാൽ പണിക്കാർ water tube എല്ലാ കോൺറിലും വച്ചു കാണിച്ചുതരും )
2. കമ്പി കെട്ടിയിരിക്കുന്നത് proper spacing ആണെന്ന് നോക്കുക.
Lap (കൊടുത്തിട്ടുണ്ടെങ്കിൽ proper length ഉണ്ടോ എന്ന് നോക്കുക.
3. Crank ചെയ്തിരിക്കുന്നത് extra bar എല്ലായിടത്തും നൽകിയിട്ടില്ലേ എന്ന് നോക്കുക
4. Covering block ആവശ്യത്തിന് നൽകിയിട്ടില്ലേ എന്നും തട്ടിൽ നിന്നും എല്ലാ ഭാഗവും covering ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തുക,
     സംഗം slab (toilet floor താഴ്ത്തി വർക്കുന്നത് )വരുന്നുണ്ടെങ്കിൽ side 4 ഉം leake വരാത്ത രീതിയിൽ സ്റ്റീൽ cover ചെയ്യുന്നില്ലേ എന്നും         നോക്കുക,
5. Wall topil expansion protection നൽകുന്നതിനായി role use ചെയ്തു എന്നുറപുവരുത്തുക എന്ന് ഉറപ്പ് വരുത്തുക
6. Concrete ന് മുൻപ് തട്ട് ക്ലീൻ ആകുക
7. താഴെ മുട്ടുകൾ ജാക്കി എന്നിവ എല്ലാം tight അല്ലെ എന്ന് check ചെയ്യുക കോൺക്രീറ്റ് ടൈമിൽ ഇത് check ചെയ്യുവാൻ താഴെ ഒരു person നിർബന്ധമാണ്
8. Concrete നിശ്ചയിച്ച mix തന്നെ ഇടുന്നത് എന്ന് ചെയ്യുക ൽ, കോൺക്രീറ്റ് തുടങ്ങുമ്പോളും അവസാനിക്കുമ്പോളും അല്ലാതെ ഓരോ mixum ശ്രദ്ധിക്കുക ( കോൺക്രീറ്റ് ചെയ്യുന്നിടത്തും മിക്സിങ്നടക്കുന്നിടത്തും ഒരാൾ full time നിർബന്ധമാണ് )
9. കോൺക്രീറ്റിൽ water proof chemical use ചെയ്യുന്നത് നല്ലതായിരിക്കും ( we recommend conplast WL.)
10. Concrete തുടങ്ങുന്നതിനു മുൻപ് ആവശ്യമായ electric പോയ്ന്റ്സ്, hooks എന്നിവ നൽകിയിട്ടില്ലേ എന്ന് final check ചെയ്യുക.
11. വൈബ്രേറ്റർ കൃത്യമായി ഉപയോഗിക്കുക
12. കോൺക്രീറ്റ് ചെയ്യുമ്പോൾ എല്ലാവരും നല്ല തിരക്കിലായിരിക്കും അതിനാൽ തെറ്റുകൾ സംഭവിക്കാതിരിക്കാൻ സൂപ്പർവൈസർ or കൃത്യമായ ധാരണ ഉള്ള ഒരു വ്യക്തി പണിക്കാരെ നിയന്ത്രിക്കാൻ ആവശ്യമാണ്. അത് പണിക്കാരിൽ നിന്നുമൊരാൾ ആയിരിക്കരുത് അവരെ കണ്ട്രോൾ ചെയ്യാൻ സാധിക്കുന്ന വ്യക്തി ആയിരിക്കണം
13. കോൺക്രീറ്നു ശേഷം പുറം ഭീതികൾ വരുന്നിടത്തു ഗർബുകൾ നൽകിയെന്ന് ഉറപ്പ് വരുത്തുക. മാക്സിമം കയ്യോടെ ചെയ്യുക
കൂടാതെ സിമന്റ്‌ date check ചെയ്യുന്നതും നല്ലതാണ്.
കൂടാതെ തട്ടിൽ ഉപയോഗിച്ച sheet oil ചെയ്തുവെന്ന് ഉറപ്പ് വരുത്തുക, തട്ടിലെ gaps fill ചെയ്യുക
Upstair ഭിത്തി വരുന്നിടത്തു bottom ഭിത്തിയില്ലെങ്കിൽ ആവശ്യമായിടതെല്ലാം ഭീം നൽകിയെന്ന് ഉറപ്പ് വരുത്തണം, സ്പാനിനു അനുസരിച്ചും ഭീം നൽകിയിട്ടുണ്ടോ എന്ന് നോക്കണം ഈ കാര്യങ്ങളെല്ലാം കോൺക്രീറ്നു 1 week മുന്നേ തന്നെ പണിക്കാറുമായി സംസാരിച്ചിരിക്കണം, last time തെറ്റ് കണ്ടെത്തിയാൽ മാത്രം പോരല്ലോ അത് വരാതിരിക്കാനും ശ്രദ്ധിക്കണം
കോൺക്രീറ്റ് ഇടുന്നത് 1mtr താഴെ ഉയരത്തിൽ നിന്നാണെന്ന് ഉറപ്പാക്കണം.
നല്ല വെയിലുള്ള day ആണ് കോൺക്രീറ്റ് എങ്കിൽ കോൺക്രീറ്റ് പെട്ടെന്ന് ഡ്രൈ ആവുകയാണെങ്കിൽ വെള്ളം spinkle ചെയ്തു നൽകുക.
10-20 പണിക്കാർ അവരുടെ ചോര വെള്ളമാക്കി ഒരു day മരിച്ച് പണി എടുക്കുന്ന ദിവസമാണ് കോൺക്രീറ്റ് day അതിനാൽ കോൺക്രീറ്റ് കഴിഞ്ഞു അവർക്ക് നല്ല food നൽകി മനസും സന്ദോഷമാക്കി വിടുക