
വീട് നിർമ്മിക്കുവാൻ പ്ലോട്ട് അന്വേഷിക്കുകയാണോ?
ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.
• പ്ലോട്ടിന്റെ ആകൃതി
വീട് നിർമ്മിക്കുവാൻ പ്ലോട്ട് തിരഞ്ഞെടുക്കുമ്പോൾ പ്ലോട്ടിന്റെ ആകൃതി (shape ) പ്രത്യേകം ശ്രദ്ധ കൊടുക്കേണ്ടതുണ്ട്.
പ്രധാനമായും പ്ലോട്ട് shape 2 ആയി തരം തിരിക്കാം
1. സമചതുരം ( Square plot )
2. ദീർഘ ചതുരം (Rectangular plot )
ദീർഘ ചതുരത്തിലുള്ള പ്ലോട്ടിനെ വീണ്ടും രണ്ടായി തിരിക്കാം
Length wise & Width wise
ഇതിൽ ഏത് പ്ലോട്ട് തിരഞ്ഞെടുക്കണം എന്ന് ഉറപ്പിക്കുന്നതിനുമുൻപ് നമ്മൾ ആദ്യം ചിന്തിക്കേണ്ടത് നാം വീട് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ കെട്ടിട നിർമ്മാണ നിയമങ്ങളെ കുറിച്ചാണ്.
സാധാരണ രീതിയിൽ ഒരു പ്ലോട്ടിൽ വീട് വയ്ക്കുമ്പോൾ പ്ലോട്ടിന്റെ അതിരിൽ നിന്നും കെട്ടിടത്തിലേക്കുള്ള അകലം മിനിമം വേണ്ടത്
Front : 3 mtr, Sides : 1 mtr each, Back : 1.5 mtr
(സൈഡിലൂടെ വഴി പോകുന്നുണ്ടെങ്കിൽ അല്ലെങ്കിൽ KSEB lines തുടങ്ങി മറ്റു പല സന്ദർഭങ്ങളിലും കൂടുതലായി offset നൽകേണ്ടി വരാറുണ്ട് അതെല്ലാം നമ്മുക്ക് മറ്റൊരു സന്ദർഭത്തിൽ സംസാരിക്കാവുന്നതാണ്.)

സമചതുരത്തിലുള്ള പ്ലോട്ട്
ഇങ്ങനെയൊരു പ്ലോട്ട് ആണ് നമ്മൾ തിരഞ്ഞെടുക്കുന്നത് എങ്കിൽ 5സെന്റ് (14.2 mtr * 14.2) നമ്മൾ വാങ്ങാൻ ഉദ്ദേശിക്കുന്നു
അപ്പോൾ നമ്മൾ ചിന്തിക്കേണ്ടത് 14.2 mtr അതിൽ നിന്നും നമുക്ക് മുൻഭാഗത്തു 3 mtr ബാക്കിൽ 1.5 mtr, sides 1 mtr എന്നിവ നൽകിയാൽ വീട് നിർമ്മിക്കുവാൻ നമുക്ക് ലഭിക്കുന്ന ഭാഗം 12.2 mtr * 9.7 mtr എന്നതാണ്.

ദീർഘ ചതുരത്തിലുള്ള പ്ലോട്ട് Length wise
5 സെന്റ് ( 20 mtr * 10.10 mtr ) ആണെന്നിരിക്കട്ടെ
മുകളിൽ പറഞ്ഞ അളവുകൾ കുറച്ചു കഴിയുമ്പോൾ 18*5.6 mtr ഈ ഒരളവാണ് നമുക്ക് ലഭിക്കുക

ദീർഘ ചതുരത്തിലുള്ള പ്ലോട്ട് Widtha wise
ഇത് നേരെ തിരിച്ച് width wise ആണെങ്കിൽ (10.10* 20mtr ) പ്ലോട്ട് size
നമുക്ക് നിർമ്മിക്കുവാൻ ലഭിക്കുന്ന പ്ലോട്ട് area 8.1* 15.5 mtr എന്നതാണ്,
ഒറ്റ നോട്ടത്തിൽ നോക്കുമ്പോൾ ഒരേ measurement ഉള്ള ഒരേ വിസ്തീർന്നതിലുള്ള 2 പ്ലോട്ടുകൾ എന്നാൽ direction മാറിയപ്പോൾ നമുക്ക് നിർമ്മാണം ചെയ്യുവാൻ ലഭിക്കുന്ന ഏരിയയിൽ വന്ന വ്യത്യാസം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്,
വീതി കുറഞ്ഞുകൊണ്ട് പുറകിലേക്ക് വീട് പണിയുക ഒരു പരിധി വരെ അരോചകമല്ലെങ്കിലും ചെയ്യാവുന്നതാണ് അല്ലെ? എന്നാൽ അതെ പ്ലോട്ട് length wise ആയപ്പോൾ പുറകിലോട്ട് നമുക്ക് ലഭിക്കുന്നത് വെറും 5.6 mtr മാത്രമാണ്, ഒരു വലിയ റൂമിന്റെ size മാത്രം.
ഇങ്ങിനെയുള്ള പ്ലോട്ടുകൾ അറിവില്ലായ്മ കൊണ്ടും ചില ചതികളിൽ പെട്ടും വാങ്ങേണ്ടി വന്ന ഒരുപാട് ആളുകളെ കാണേണ്ടതായി വന്നിട്ടുണ്ട്,
ഒറ്റ നോട്ടത്തിൽ ചിന്തിക്കുമ്പോൾ രണ്ട് പ്ലോട്ടും നല്ല പ്ലോട്ട് 5 സെന്റ്. 5 സെന്റ് എന്നുള്ളത് ഇന്നത്തെ കാലത്ത് വീടുവയ്ക്കാൻ കൃത്യമായ ഒരളവുമാണ്, പക്ഷെ direction മാറിയപ്പോൾ എന്താണ് ഉണ്ടായത്???
നമ്മളൊന്ന് കടന്ന് ചിന്തിക്കുക ആ ഒരു പ്ലോട്ടിൽ വീട് എങ്ങിനുണ്ടാകുമെന്ന് ഒന്ന് മനസ്സിൽ കാണുക length wise പ്ലോട്ട് വാങ്ങി അതിലേക്ക് പ്ലാൻ ഡിസൈൻ ചെയ്യാൻ ഡിസൈൻറെ സമീപിക്കുമ്പോൾ മാത്രമാണ് നാം ഈ കാര്യങ്ങൾ ചിന്തിക്കുക.
ഒരു 5 സെന്റ് പ്ലോട്ട് എടുക്കുമ്പോൾ ആ പ്ലോട്ടിൽ പണിയേണ്ട വീടിനെ പറ്റി ഒരുപാട് ആഗ്രഹങ്ങൾ നാം ആഗ്രഹിച്ചിട്ടുണ്ടാകും എന്നാൽ ഈ ഒരവസ്ഥ വന്നാൽ നമ്മുടെ സ്വപ്നങ്ങൾ മാറ്റി നിർത്തി ചിലപ്പോൾ കടമുറി പോലെ നീളത്തിൽ കിടക്കുന്ന വീട് നിർമ്മിച്ചുകൊണ്ട് അഡ്ജസ്റ്റ് ചെയ്യേണ്ടി വന്നവരെ കണ്ടിട്ടുണ്ട്, അല്ലെങ്കിൽ ആ ഒരു പ്ലോട്ട് വിൽക്കുവാൻ സാധിക്കാതെ പെട്ടുപോയവരെയും കണ്ടിട്ടുണ്ട്.
ഇതിൽ നിന്നും നാം മനസ്സിലാക്കേണ്ടത് square പ്ലോട്ട് അല്ലെങ്കിൽ പുറകിലോട്ട് നീളത്തിൽ കിടക്കുന്നതും കെട്ടിട നിർമ്മാണ നിയമ പ്രകാരമുള്ള അകലം സ്വീകരിച്ച ശേഷം വീട് നിർമ്മിക്കുവാൻ സാധ്യമാകുന്ന പ്ലോട്ട് മാത്രം തിരഞ്ഞെടുക്കുക,
സ്വയം check ചെയ്യാൻ സാധിക്കില്ലെങ്കിൽ പ്ലോട്ട് തിരഞ്ഞെടുക്കുമ്പോൾ തന്നെ കെട്ടിട നിർമ്മാണ നിയമങ്ങളെ കുറിച്ചുള്ള അറിവുള്ള എഞ്ചിനീറുടെ സഹായം തേടുക.
അതുപോലെ പണ്ടത്തെ കാലത്തെ സ്ഥലമിടപാടുകരുടെ പ്രയോഗം ആയിരുന്നു ” നല്ല square പ്ലോട്ട് വീടിന്റെ 3 വശത്തും റോഡ് ഉണ്ട് ഒന്നും നോക്കണ്ട എടുത്തോളൂ എന്ന്, എന്നാൽ അത് പൂർണമായും ഒരു മണ്ടൻ തീരുമാനമായി മാറുന്നതാണ് കാരണം വീടിന്റെ ഏത് ഭാഗത്തും വഴിയോ റോഡോ വന്നാൽ അവിടെ കെട്ടിടത്തിൽ നിന്നും അതിരിലേക്ക് കൂടുതൽ അകലം പാലിക്കേണ്ടതുണ്ട് അപ്പോൾ 3 വശത്തും റോഡ് വന്നാൽ 3 ഭഗത്തും കൂടുതൽ അകലം നൽകേണ്ടതായി വരികയും എന്നാൽ നിർമ്മാനത്തിന് ലഭിക്കുന്ന ഭാഗം വളരെ കുറഞ്ഞു പോവുകയും ചെയ്യുന്നു,
ഏത് രീതിയിലുള്ള നിർമ്മാണത്തിനായുള്ള പ്ലോട്ട് തിരഞ്ഞെടുക്കുമ്പോളും കെട്ടിട നിർമ്മാണ നിയമങ്ങളെ പറ്റി അറിവുള്ളവരിൽ നിന്നും അഭിപ്രായം നേടിയതിനു ശേഷം മാത്രം ചെയ്യുക, അല്ലെങ്കിൽ കൂടുതൽ പ്ലോട്ട് ലഭിക്കും എന്നാൽ നമുക്ക് ഉപയോഗിക്കാൻ കഴിയില്ല.
Jithin K Thilakan
JEIGTHAHR BUILDERS & DEVELOPERS